റിയാദ് : റിയാദ് മെട്രോ കൂടുതൽ ഹൈട്ടെക് ആകും. മെട്രോ പദ്ധതിക്കായുള്ള ട്രെയിന്‍ ബോഗികള്‍ ജര്‍മനിയില്‍ നിന്നും അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഉപയോഗിച്ചാണ് എത്തിക്കുന്നത്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ട്രെയിനുകള്‍ 24 മണിക്കൂറും ടെസ്റ്റ് റണ്‍ നടത്തും.176 കി.മീ ദൈര്‍ഘ്യത്തില്‍ ആറ് ലൈനുകളിലായാണ് റിയാദ് മെട്രോ നിര്‍മ്മിക്കുന്നത്.
.രണ്ട് ബോഗികളുള്ള 26 ട്രെയിനുകളും നാല് ബോഗികളുള്ള 41 ട്രെയിനുകളും ഇതിലുള്‍പ്പെടുന്നുണ്ട്. കൂടാതെ ഓട്ടോമാറ്റിക് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റവും ഇവര്‍ നല്‍കുന്നു.റിയാദ് മെട്രോ ഈ വര്‍ഷം ആദ്യ ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കും. 2021ല്‍ സമ്ബൂര്‍ണമായി ട്രെയിനുകള്‍ ഓടിത്തുടങ്ങും.
Post Your Comments