തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണ്. യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപ്രിംകോടതി വിധിയെ ആദ്യം അനുകൂലിച്ചവര്‍ പിന്നീട് ഇവരെ അനുകൂലിക്കുകയായിരുന്നു. ശബരിമല സമരം വിജയിച്ചില്ലെന്ന് അത് നടത്തിയവര്‍ക്ക് തന്നെ തുറന്നു പറയേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് പാപമല്ല
അതേസമയം, യുവതീപ്രവേശനം നിരോധിച്ചുകൊണ്ടുള്ള 1991 ലെ ഹൈക്കോടതി വിധി നിയമപ്രകാരമുള്ളതല്ല. ഹൈക്കോടതി ചെയ്ത തെറ്റ് സുപ്രിംകോടതി തിരുത്തുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതിക്കെതിരെ സമരം ചെയ്യാന്‍ പറ്റാത്തതുകൊണ്ട് സമരക്കാര്‍ സര്‍ക്കാരിനെതിരെ തിരിയുകയായിരുന്നു. സിപിഎം വിശ്വാസികള്‍ക്കെതിരാണെന്ന് വരുത്തിതീര്‍ക്കാനും ഈയവസരത്തില്‍ ശ്രമം നടന്നു. സിപിഎം വിശ്വാസികള്‍ക്കെതിരല്ലെന്നും അദ്ദേഹം പറഞ്ഞു
Post Your Comments