KeralaLatest News

ദേശീയ പാതയില്‍ കാറും ബൈക്കുമായി കൂട്ടിയിടി; ഒരു മരണം

ദേശീയ പാതയില്‍ ഹരിപ്പാട് ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് വെച്ച്‌ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ പത്തനംതിട്ട വളാംചുഴി ദേവി ഭവനത്തില്‍ രാജന്‍റെ മകന്‍ ശ്രീരാജ് (38) ആണ് മരിച്ചത്. കൂടെയുയുണ്ടായിരുന്ന രതീഷ് ( 30 ) നെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം 4 – 15 നായിരുന്നു അപകടം. കായംകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ഓമിനി വാനില്‍ ഹരിപ്പാട് നിന്ന് കായംകുളം ഭാഗത്തേക്ക് പോയ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button