Latest NewsUSA

വധശിക്ഷകാത്ത് അമേരിക്കന്‍ ജയിലുകളില്‍ കഴിയുന്നത് 51 സ്ത്രീകള്‍

അമേരിക്കന്‍ ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്നത് 51 സ്ത്രീകള്‍. പൈശാചികമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളവരാണ് ഇവരിലേറെയും. പേരും കൊന്നിട്ടുള്ളത് കാമുകന്മാരെയും സ്വന്തം കുഞ്ഞുങ്ങളെയുമാണ്. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ അയല്‍ക്കാരെയും അപരിചിതരെയും കൊന്നവരും കൂട്ടത്തിലുണ്ട്. ക്രൂരമായ കൊലപാതക രീതികള്‍ സ്വീകരിച്ചിട്ടുള്ളവരാണ് വിവിധ പ്രായത്തിലുള്ള ഈ കുറ്റവാളികള്‍.

ജീവനോടെ കുഴിച്ചിട്ടും ശരീരാവയങ്ങള്‍ മുറിച്ചുമാറ്റിയും ദിവസങ്ങളോളം പട്ടിണിക്കിട്ടുമൊക്കെയാണ് ഇവര്‍ തങ്ങളുടെ ഇരകളെ കൊലപ്പെടുത്തിയിട്ടുള്ളത്. കാമുകനെ തന്നെക്കൂടാതെ മറ്റൊരു ബന്ധമുണ്ടെന്ന് മനസ്സിലാക്കിയവരാണ് കാമുകന്മാരെ കൊന്ന സ്ത്രീകള്‍ മുഴുവന്‍. സൈ്വര്യ ജീവിതത്തിനും മറ്റു ബന്ധങ്ങള്‍ക്കുമായാണ് പലരും സ്വന്തം മക്കളെ കൊലപ്പെടുത്തിയിട്ടുള്ളത്. 2015ലാണ് അമേരിക്കയില്‍ ഏറ്റവുമൊടുവിലായി വധശിക്ഷ നടപ്പിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button