തിരുവനന്തപുരം: കേരള ഭരണ സര്‍വീസിലെ സംവരണ നിഷേധത്തിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. സംവരണ അട്ടിമറി തുടര്‍ന്നാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
കേരള ഭരണ സര്‍വീസിലെ മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ദലിത് പിന്നാക്ക ന്യൂനപക്ഷ സംഘടനകള്‍ സമര രംഗത്ത് സജീവമാണ്. സെമിനാറുകളും ചര്‍ച്ചകളും പ്രതിഷേധ പ്രകടനങ്ങളും സെക്രട്ടറിയേറ്റ് ധര്‍ണകളും നടക്കുന്നു. നേരത്തെ സംവരണം വേണമെന്ന നിലപാട് വ്യക്തമാക്കി സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു. കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസവും നടത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി നേരിട്ട് സമരം നടത്താനുള്ള തീരുമാനം എടുത്തിരിക്കുകയാണ്. കേരള ഭരണ സര്‍വീസില്‍ സംവരണ നിഷേധം തുടര്‍ന്നാല്‍ മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോകിക വസതിയായ ക്ലിഫ് ഹൌസിലേക്ക് പതിനായിരക്കണക്കിന് ജനങ്ങളെ അണിനിരത്തി മാര്‍ച്ച് നടത്തുമെന്നാണ് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കുന്നത്.
Post Your Comments