തലശ്ശേരി : കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം കോടതി തള്ളി. പ്രതിയായ ഫാ. റോബിന്‍ വടക്കാഞ്ചേരിയാണ് ഹര്‍ജി നല്‍കിയത്.
പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വീണ്ടും വിസ്തരിച്ചിരുന്നു. പ്രായം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക അനുമതി തേടി പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസ് 24 ന് വീണ്ടും പരിഗണിക്കും
Post Your Comments