Latest NewsKeralaIndia

ഭക്തസമൂഹത്തോട് കൈകൂപ്പി മാപ്പപേക്ഷിച്ച്‌ കനകദുര്‍ഗ്ഗയുടെ സഹോദരന്‍

തന്റെ സഹോദരി ചെയ്ത ആചാരലംഘനത്തിന് ഭക്തര്‍ക്ക് മുന്നില്‍ കൈകൂപ്പി മാപ്പപേക്ഷിച്ച്‌ കനകദുര്‍ഗ്ഗയുടെ സഹോദരന്‍ ഭരത് ഭൂഷന്‍ . തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു ഭരത് ഭൂഷന്‍ . കോടി കണക്കിന് ഭക്തരുടെ മനസ്സില്‍ മുറിവേല്‍പ്പിച്ച കനക ദുര്‍ഗ്ഗ ഭക്തസമൂഹത്തോട് പരസ്യമായി മാപ്പപേക്ഷിക്കാതെ വീട്ടില്‍ കയറ്റാന്‍ താന്‍ തയ്യാറല്ലെന്നും ഭരത് ഭൂഷന്‍ പറഞ്ഞു .

വനിതാനവോത്ഥാനത്തിന് വേണ്ടി ഇറങ്ങി തിരിച്ച കനകദുര്‍ഗ്ഗ തന്റെ വീട്ടിലുള്ള 85 വയസ്സായ അമ്മയോട് അഞ്ച് വര്‍ഷമായിട്ടു വന്ന് ഒരു വര്‍ത്താനമോ അന്വേഷണമോ നടത്തിയിട്ടില്ലെന്നും സഹോദരന്‍ ആരോപിക്കുന്നു. കനകദുര്‍ഗ്ഗയെ ഒളിപ്പിച്ചത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലാണ് . യുവതി പ്രവേശനത്തിന് പിന്നില്‍ സിപിഎം നടത്തിയ ഗൂഡാലോചനയാണെന്നും . ഇത്തരമൊരു നീക്കത്തിന് പിന്നില്‍ കോട്ടയം എസ് പി ഹരിശങ്കര്‍ക്ക് പങ്കുണ്ടെന്നും ഇതിനുള്ള തെളിവുകള്‍ തരുവാന്‍ താന്‍ തയ്യാര്‍ ആണെന്നും ഭരത് ഭൂഷന്‍ പറഞ്ഞു .

പല മാദ്ധ്യമങ്ങളും ഇടത് നേതാക്കളും ചേര്‍ന്ന് പ്രചരിപ്പിക്കുന്നത് കനകദുര്‍ഗയെ ഭര്‍ത്യമാതാവ് തല്ലിയെന്ന രീതിയിലാണ് . എന്നാല്‍ സത്യം നേരെ തിരിച്ചാണ് . സര്‍ക്കാരിന്റെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പിന്‍ബലത്തില്‍ ഭര്‍ത്യമാതാവിനെ കനകദുര്‍ഗ്ഗ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭരത് ഭൂഷൺ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button