ബാലുശ്ശേരി : അങ്കണവാടികളില്‍ വിതരണം ചെയ്‌തെ ശർക്കരയിൽ മായം കലർന്നതായി സംശയം. ശര്‍ക്കരയിൽ ചുവപ്പ് നിറം കണ്ടതോടെയാണ് സംശയം ഉണ്ടായത്. വനിതാശിശുവികസനവകുപ്പ് ബാലുശ്ശേരി അഡീഷണല്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ട നടുവണ്ണൂര്‍ പഞ്ചായത്തിലെ രണ്ടാംനമ്പര്‍ അങ്കണവാടിക്ക് നല്‍കിയ ശര്‍ക്കരയിലാണ് നിറവ്യത്യസം കണ്ടത്. തുടര്‍ന്ന് ജില്ലയിലെ എല്ലാ അങ്കണവാടികളിലും ശര്‍ക്കര ഉപയോഗം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാപ്രോഗ്രാം ഓഫീസര്‍ ടി. അഫ്സത്ത് നിര്‍ദേശംനല്‍കി.
കൊയിലാണ്ടി സിവില്‍ സപ്ലൈസ് മുഖേനയാണ് നടുവണ്ണൂര്‍പഞ്ചായത്തിലെ അങ്കണവാടികളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാറുള്ളത് കളക്ടര്‍, ഫുഡ് സേഫ്റ്റി അസി.കമ്മിഷണര്‍ എന്നിവരുമായി ബന്ധപ്പെട്ടശേഷമാണ് ശരക്കര ഉപയോഗം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ പ്രോഗ്രാംഓഫീസര്‍ അറിയിച്ചു.
കുട്ടികൾക്ക് നൽകാൻ പായസം വെച്ചപ്പോഴാണ് ശർക്കരയിൽ നിറവ്യത്യാസം കണ്ടത്. തുടർന്ന് പായസവും ചതുപ്പുനിറത്തിലായി. ഇതോടെയാണ് അങ്കണവാടി ജീവനക്കാർ പരാതി നൽകിയത്.
Post Your Comments