ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം ഭൂഗര്‍ഭ അറകളുണ്ടാക്കുന്നെന്ന് റിപ്പോര്‍ട്ട്. ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. അതിര്‍ത്തിക്കു സമീപം 50 കിലോമീറ്ററിലാണ് തുരങ്കങ്ങളുടെ നിര്‍മാണം നടന്നുവരുന്നത്. ലഡാക്കിലെ ഇന്ത്യന്‍ സൈനിക പോസ്റ്റില്‍നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ന്‍ഗാരി നഗരത്തിലാണിത്. 2016 ഡിസംബറിലാണ് തുരങ്കങ്ങളുടെ നിര്‍മാണം ആരംഭിച്ചതെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാധാരണതൊഴിലാളികള്‍ക്ക് പകരം പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചാണ് നിര്‍മാണമെന്നും പദ്ധതിയുടെ രഹസ്യം സൂക്ഷിക്കാനാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments