Latest NewsBusiness

ആമസോണിനു പിന്നാലെ ഓഫർ പെരുമഴയുമായി ഫ്‌ളിപ്കാര്‍ട്ട്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ആരംഭിച്ചതിനു പിന്നാലെ റിപ്പബ്ലിക്ദിന സെയിൽ എന്ന പേരിൽ ഓഫർ പെരുമഴയുമായി ഫ്‌ളിപ്കാര്‍ട്ട്. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പ്, ടിവി, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവ ജനുവരി 20 മുതല്‍ 22 വരെ വൻ വിലക്കുറവിൽ സ്വന്തമാക്കാം. 32999 രൂപ വിലയുള്ള അസൂസ് സെന്‍ഫോണ്‍ 5z 24,999 രൂപയ്ക്കും,8ജിബി മോഡല്‍ 28,999 രൂപയ്ക്കുമാണ് വിൽക്കുന്നത്. 9999 രൂപ വിലയുള്ള മാക്‌സ് പ്രോ എം1 ആയിരം രൂപ കുറച്ച് 8999 രൂപയ്ക്കും 4ജിബി വേരിയന്റ് 10,999 രൂപയ്ക്കും 6ജിബി റാം വേരിയന്റെ 12,999 രൂപയ്ക്കും സ്വന്തമാക്കാം.

ഓണര്‍ 10 ലൈറ്റിന്റെ 6ജിബി വേരിയന്റ് 13,999 രൂപയ്ക്കും, .16,990 രൂപയ്ക്ക് വില്‍ക്കുന്ന ഒപ്പോഎഫ്9 12,990 രൂപയ്ക്ക് വാങ്ങാൻ അവസരമുണ്ട്. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10ശതമാനം ഇളവ്, നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button