![](/wp-content/uploads/2019/01/evm-committy-file.jpg)
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുകളെക്കുറിച്ച് പഠിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നാലംഗ സമിതിയെ നിയോഗിച്ചു. ഇന്നലെ നടന്ന മഹാറാലിക്ക് ശേഷമാണ് തീരുമാനമെടുത്തത്.
റാലിക്ക് ശേഷം കൊല്‍ക്കത്തയില്‍ നടന്ന നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഗൌരവത്തില്‍ ഉന്നയിക്കാന്‍ നാലംഗ സമിതിയെ നിശ്ചയിച്ചു. ബി.ജെ.പിക്ക് വിജയമൊരുക്കാനായി വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തുന്നുവെന്ന ആക്ഷേപം ഏറെക്കാലമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. വോട്ടുകള്‍ മോഷ്ടിക്കാനുള്ള ഉപകരണമാണ് ഇ.വി.എമ്മെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല ആരോപിച്ചു. ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള ആശങ്ക പങ്കിട്ടു. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ സ്ഥിരീകരിക്കുന്നതിനുള്ള വിവിപാറ്റ് മെഷീന്‍ വ്യാപകമായി ഉപയോഗിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് സമിതി അംഗമായ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു.
Post Your Comments