ദമാം : ദമ്മാമില്‍ ഊബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത മലയാളി വിദ്യാര്‍ത്ഥിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 2 പേര്‍ പിടിയിലായി. ഊബര്‍ ഡ്രൈവറായ സ്വദേശി പൗരനും കൂടെയുണ്ടായിരുന്ന യമന്‍ സ്വദേശിയുമാണ് പിടിയിലായത്. സൗദി ദമ്മാമില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ ഷയ്‌സിനെയാണ് ടാക്‌സി ഡ്രൈവറും കൂട്ടാളിയും ചേര്‍ന്ന് അപായപ്പെടുത്തിയത്.
പിതാവ് ട്യൂഷന്‍ സെന്ററിലേക്ക് കാറില്‍ പറഞ്ഞയച്ചതായിരുന്നു തുടര്‍ന്ന് റിയാദ് ഹൈവേയില്‍ ഉപേക്ഷിച്ച ഷയ്‌സിനെ ഒരു സ്വദേശി ഹൈവേ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി. പ്രതികളുടെ ബന്ധുക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
Post Your Comments