Latest NewsInternational

ഇന്ത്യയെ പല വിധത്തിൽ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചൈനക്ക് തിരിച്ചടി: ചൈനീസ് സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക്

1990 ലാണ് ഇത്രയും താഴ്ന്ന നിരക്കിൽ ജിഡിപി മുൻപ് രേഖപ്പെടുത്തിയത്.

ബെയ്ജിംഗ് : ഇന്ത്യയെ പല വിധത്തിൽ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചൈനയ്ക്ക് വൻ തിരിച്ചടി. കഴിഞ്ഞ 28 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ ജിഡിപി യ്ക്കാണ് ചൈന കഴിഞ്ഞ വർഷം മുതൽ സാക്ഷിയാകുന്നതെന്ന് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6.6 ശതമാനമായി ചൈനയുടെ ജിഡിപി മാറുമെന്നാണ് വിലയിരുത്തൽ. 1990 ലാണ് ഇത്രയും താഴ്ന്ന നിരക്കിൽ ജിഡിപി മുൻപ് രേഖപ്പെടുത്തിയത്.

ഈ സാമ്പത്തിക വർഷത്തിന്റെ ഒക്ടോബർ ഡിസംബർ പാദത്തിൽ 6.4 ശതമാനമായിരുന്നു ചൈനയുടെ വളർച്ചാ നിരക്ക്. രണ്ടാം പാദത്തിൽ അത് 6.5 ശതമാനവുമായിരുന്നു. ആഭ്യന്തര ആവശ്യകതകൾ ദുർബലമാകുന്നതും, അമേരിക്കയുടെ തീരുവകൾ ഏൽപ്പിക്കുന്ന ആഘാതവുമാണ് ചൈനീസ് സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കുന്നത്. പത്ത് വർഷം മുൻപ് ഇന്ത്യ നേരിട്ട അതേ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോഴും നേരിടുന്നതെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button