Latest NewsIndiaNews

മായാവതിയെ അധിക്ഷേപിച്ച ബിജെപി എംഎല്‍എ ഖേദം പ്രകടിപ്പിച്ചു

 

ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ ബി.ജെ.പി എം.എല്‍.എ സാധന സിങ് ഖേദം പ്രകടിപ്പിച്ചു. ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും എം.എല്‍.എ സാധന സിങ് വ്യക്തമാക്കി. മായാവതി അധികാരത്തിനായി അഭിമാനം പണയംവെച്ചു എന്നായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസംഗം.

എന്നാല്‍ പ്രസംഗത്തിന് പിന്നാലെ എം.എല്‍.എക്കെതിരെയും ബി.ജെ.പിക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപമാണ് ഇതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞപ്പോള്‍ ഒരു ബി.ജെ.പി നേതാവ് ഇങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ബി.ജെ.പിയുടെ ജന്മിത്വ മനോഭാവമാണ് മായാവതിക്കെതിരായ അധിക്ഷേപത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബി.എസ്.പിയും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് എം.എല്‍.എ രംഗത്തെത്തിയത്. സാധന സിങിന്റെ അധിക്ഷേപത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button