കൂത്താട്ടുകുളം: കര്‍ഷകരുടെ ക്ഷേമത്തിനായും ഈ മേഖലയില്‍ മികച്ച ഉത്പാദനം കെെവരുത്തുന്നതിനുമായി കേരള കര്ഷകക്ഷേമബോര്ഡിന് ഉടന്‍ രൂപം നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കര്‍ഷകരുടേയും കാര്‍ഷിക വിളകളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് കേരള കര്‍ഷകക്ഷേമബോര്‍ഡിന്റെ ലക്ഷ്യം.
ബോര്‍ഡ് രൂപീകരിക്കാനുള്ള നിയമനിര്‍മാണം അന്ത്യഘട്ടത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്‍ഷികോത്പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതിക്കും രൂപം കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂത്താട്ടുകുളത്ത് കാര്‍ഷിക മേള ഉദ്ഘാടന വേളയിലാണ് മന്ത്രി ഈ കാര്യങ്ങള്‍ പറഞ്ഞത്.
Post Your Comments