വിപണിയിൽ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ സ്വിഫ്റ്റിന്റെ ഉത്പാദനം കൂട്ടാനൊരുങ്ങി മാരുതി. പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ ഓരോമാസവും എത്തിയിട്ടും വാഹനങ്ങൾ ബുക്ക് ചെയ്തു കിട്ടാൻ എട്ടാഴ്ച്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഈ പ്രതിസന്ധി പരിഹരിക്കുവാൻ ഗുജറാത്തിലെ സാനന്ദ് പ്ലാന്റിൽ നിന്നും സ്വിഫ്റ്റ് നിർമിച്ച് പുറത്തിറക്കാന്‍ മാരുതി സുസുക്കി തീരുമാനിച്ചു. പ്രതിവര്‍ഷം രണ്ടരലക്ഷം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഈ നിർമാണ ശാലയ്ക്കുള്ളതിനാൽ ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുന്നതിന് പുറമെ വിദേശ വിപണികളിലേക്കും കൂടുതല്‍ സ്വിഫ്റ്റ് യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും മാരുതി ലക്ഷ്യമിടുന്നു.
സുസുക്കിയുടെ ഉടമസ്ഥതയിലാണ് ഗുജറാത്തില്‍ രണ്ടു കാർ നിർമാണ പ്ലാന്റുകളും സ്ഥാപിച്ചിരിക്കുന്നത്. അഞ്ചുലക്ഷം കാറുകള്‍ സംയുക്തമായി പ്രതിവര്‍ഷം പുറത്തിറക്കാന്‍ ഇവിടെ സാധിക്കും. മൂന്നാമത്തെ നിർമാണ പ്ലാന്റ് 2020 -ല്‍ തുടങ്ങുന്നതോടെ വാര്‍ഷിക ഉത്പാദനം ഏഴരലക്ഷം യൂണിറ്റാകും. ഇത് കൂടാതെ കമ്പനിയുടെ ഗുരുഗ്രാം, മനേസര്‍ എന്നീ പ്ലാന്റുകളിൽ നിന്നും പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കാറുകളാണ് വിപണിയിലെത്തുന്നത്. വര്‍ഷാവര്‍ഷമുള്ള വില്‍പ്പന വളര്‍ച്ച പുതിയ പ്ലാന്റുകൾ നിർമിക്കാനും കമ്പനിക്ക് പ്രേരണയാകുന്നു.
Post Your Comments