മധുര: ഇടുക്കി നടുപ്പാറ എസ്റ്റേറ്റില്‍ റിസോര്‍ട്ട ഉടമയേയും ജഡീവനക്കാരനേയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ബോബിനെ ഇന്ന് കേരളത്തില്‍ എത്തിക്കും. തമിഴ്നാട്ടില്‍ നിന്ന് ഇന്നലെ രാത്രി പത്തരയോടെയാണ് രാജകുമാരി സ്വദേശി ബോബിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയാലാവുന്നത്. കൊലപാതകത്തിനു ശേഷം പഴനിയിലേയ്ക്ക് കടക്കാനിരിക്കെയാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഇന്ന് രാത്രിയിലോ അല്ലെങ്കില്‍ നാളെ പുലര്‍ച്ചയോ ആയി പ്രതിയെ കേരളത്തിലെത്തിക്കാനാണ് പോലീസിന്റെ ശ്രമം. അതേസമയം
തമിഴ്നാട്ടിലെ രഹസ്യകേന്ദ്രത്തില്‍ ശാന്തപ്പാറ സിഐയുടെ നേതൃത്വത്തില്‍ ബോബിനെ ചോദ്യം ചെയ്യുന്നത് പുരോഗമിച്ചു വരികയാണ്. അതേസമയം ഏത് സാഹചര്യത്തിലാണ് കൊലപാതകം നടത്തിയെന്ന കാര്യത്തില്‍ പോലീസിന് കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് നടുപ്പാറ കെ കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വര്‍ഗീസിനേയും, ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്.
Post Your Comments