കൊച്ചി : പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങുന്ന വൈദികരും സന്യസ്തരും ഇവ സംബന്ധിച്ച കാനോനിക നിയമങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നതായി സിനഡ് സമാപനവേളയില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.വ്യക്തിയുടെയോ ആശയത്തിന്റെയോ പേരില്‍ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതു ഗുരുതര അച്ചടക്കലംഘനമായി കരുതി കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറോ മലബാര്‍ സഭാ സിനഡ്.
ഇക്കാര്യത്തിലെ വീഴ്ച അച്ചടക്ക ലംഘനമാണ്. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം കാനോനിക നിയമങ്ങളും അച്ചടക്കവും നിര്‍ബന്ധമായും പാലിക്കണം. ഈയിടെ വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ എല്ലാ അതിരും ലംഘിച്ചു.
ചില വൈദികരും സന്യസ്തരും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായെന്നു സിനഡ് സംശയിക്കുന്നു
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുലര്‍ നാളെ സിറോ മലബാര്‍ പള്ളികളിലും കുര്‍ബാനയുള്ള സ്ഥാപനങ്ങളിലും വായിക്കും.
Post Your Comments