ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല കയറിയ യുവതികളുടെ പട്ടികയില്‍ കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് പുരുഷന്. ടാക്സി ഡ്രൈവറായ ശങ്കറിന്റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണ് കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത്. പട്ടികയിലെ നാല്‍പ്പത്തിയെട്ടാമത്തെ ആളാണ് കലൈവതി. കലൈവതി എന്നൊരാള്‍ തന്റെ കുടുംബത്തിലില്ലെന്ന് ശങ്കര്‍ പറഞ്ഞു. തന്റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും വച്ച് കലൈവതി എന്നൊരു പേര് പട്ടികയില്‍ വന്നതെങ്ങനെയെന്ന് അറിയില്ലെന്നും ശങ്കര്‍ പറഞ്ഞു.
Post Your Comments