പൂനെ : ആദര്‍ശ് യുവസാമാജിക് പുരസ്‌കാരത്തിന് വീണാ ജോര്‍ജ്ജ് എംഎല്‍എ അര്‍ഹയായി. കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയത്തിന്റെയും മഹാരാഷ്ട്രയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌പോര്‍ട്‌സ് യുവജന ക്ഷേമ വകുപ്പിന്റെയും യുനെസ്‌കോയുടെയും സഹായത്തോടെ പൂനെ ക്യാംപില്‍ നടക്കുന്ന യുവജനങ്ങളുടെ പാര്‍ലമെന്റിലാണ് പുരസ്‌കാരം നല്‍കിയത്.
ഹിമാചല്‍പ്രദേശ് നിയമസഭാ സ്പീക്കര്‍ ഡോ. രാജീവ് ബിന്‍ഡാല്‍ പുരസ്‌കാരം സമ്മാനിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം യുവജനങ്ങള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.
Post Your Comments