
കൊല്‍ക്കത്ത: അവകാശപോരാട്ടത്തില്‍ അണിചേര്‍ന്ന ആയിരക്കണക്കിന് കര്‍ഷകരും കര്ഷകതൊളിലാളികളും ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പശ്ചിമ ബംഗാളിലെ പ്ലാസിയെ പ്രകമ്പനം കൊള്ളിച്ചു. ചൂഷണത്തിനെതിരേയും മാന്യമായ കൂലിക്കും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടി അഖിലേന്ത്യാ കിസാന്‍ സഭയും അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയനും സംയുക്തമായണ് റാലി സംഘടിപ്പിച്ചത്.
8000 ഏക്കര്‍ കൃഷിഭൂമി കൈവശം വെച്ചിട്ടുള്ള ഭൂമാഫിയ ഖൈത്താന്‍ ഷുഗര്‍ മില്ലിനെതിരെ വന്‍പ്രതിഷേധം റാലിയിലുയര്ന്നു . ഭൂമാഫിയുടെ ചൂഷണം അവസാനിപ്പിക്കണമെന്നും 1700 എക്കര്‍ ഭൂമിയില്‍ കരിമ്പ്കൃഷി തുടരണമെന്നും കൃഷിക്കാര്‍ ആവശ്യപ്പെട്ടു. ബാക്കിവരുന്ന കൃഷിഭൂമി കര്‍ഷകര്‍ക്കും ഭൂരഹിത ഗ്രമീണര്ക്കും വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഖൈത്താന്‍ ഷുഗര്‍ മില്‍ തൊഴിലാളികള്‍ ഒന്നടക്കം റാലിയില്‍ പങ്കെടുത്തു.
അഖിലേന്ത്യാ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി ഡോ. വിജു കൃഷ്ണന്, കിസാന്‍സഭാ പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് സെക്രട്ടറി അമല്‍ ഹര്‍ദാര്‍, പ്രസിഡന്റ് നൃപന് ചൗധരി, കര്‍ഷക നേതാവ് മദന്‍ ഘോഷ്, കര്‍ഷകത്തൊഴിലാളി യുണിയന്‍ നേതാക്കളായ തുഷാര്‍ ഘോഷ്, അമിയാ പത്രാ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
Post Your Comments