വാഷിംഗ്ടണ്‍ : അമേരിക്കയിലെ കൃഷിയിടങ്ങളില്‍ കാണപ്പെടുന്ന വൃത്താകൃതിയിലും മറ്റുമുള്ള ചിഹ്നങ്ങള്‍ ഏറെ ജനശ്രദ്ധ നേടാറുണ്ട്. ഒരു രാത്രികൊണ്ടും മറ്റും രൂപപ്പെടുന്ന ഇത്തരം കൂറ്റന്‍ അടയാളങ്ങള്‍ അന്യഗ്രഹ ജീവികളുടെയോ അമാനുഷിക ശക്തികളുടെയോ സൃഷ്ടിയാണെന്ന കഥകളും വ്യാപകമാണ്. ഇത്തരത്തില്‍ വൃത്താകൃതിയിലുള്ള ഒരു രൂപമാണ് അമേരിക്കയിലെ വെസ്റ്റ് ബ്രൂക്കിലുള്ള നദിയിലും രൂപപ്പെട്ടത്. നദിയില്‍ മഞ്ഞു കൊണ്ടു രൂപപ്പെട്ട ഈ വൃത്തം, ചക്രം പോലെ കറങ്ങുകയും ചെയ്യുന്നുണ്ട്.
പ്രെസ്യൂമ്‌സ്‌കോട്ട് എന്ന നദിയിലാണ് ഈ അപൂര്‍വ പ്രതിഭാസം രൂപപ്പെട്ടത്. ഒട്ടും പരിചിതമല്ലാത്ത ഈ കാഴ്ച കണ്ടതോടെ വെസ്റ്റ് ബ്രൂക്ക് നിവാസികളും അദ്ഭുതപ്പെട്ടു. പലരും പല തരത്തിലുള്ള കഥകളും ഊഹങ്ങളും മെനഞ്ഞെടുത്തു. ഇത്തരത്തില്‍ ഒന്നായിരുന്നു അന്യഗ്രഹ ജീവികളുടെ സാന്നിധ്യം. അന്യഗ്രഹ ജീവികള്‍ സഞ്ചരിച്ച പറക്കും തളിക ഈ മഞ്ഞു ചക്രത്തിനു മുകളിലുണ്ടെന്നു വരെ പലരും വിശ്വസിച്ചു. മനുഷ്യര്‍ക്കു കാണാന്‍ കഴിയില്ലെന്നും, ഭാരമില്ലാത്തവയാണ് ഈ പറക്കും തളികയെന്നും കിംവദന്തികള്‍ പരന്നു. ഇതോടെയാണ് ഈ മഞ്ഞ് ചക്രത്തിന്റെ പിന്നിലെ സത്യം വെളിപ്പെടുത്തി ഗവേഷകര്‍ രംഗത്തെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് ഈ ഐസ് ഡിസ്‌ക് വെസ്റ്റ് ബ്രൂക്ക് നിവാസികള്‍ കണ്ടെത്തയത്. തുടക്കത്തില്‍ ആരും അതത്ര കാര്യമാക്കിയില്ല. വെയില്‍ തെളിയുന്നതോടെ ഇത് അപ്രത്യക്ഷമാകുമെന്നാണു കരുതിയത്. എന്നാല്‍ നാല് ദിവസമായിട്ടും ഐസ് ഡിസ്‌ക് സമാന അവസ്ഥയില്‍ തന്നെ തുടരുകയാണ്. കൂടാതെ ക്ലോക്കിന്റെ വിപരീത ദിശയില്‍ സാവധാനം ഈ ഐസ് ഡിസ്‌ക് കറങ്ങുന്നുമുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും അപ്രത്യക്ഷമാകാതായതോടെ ചൊവ്വാഴ്ച തന്നെ ഗവേഷകരെത്തി ഐസ് ഡിസ്‌ക് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു
Post Your Comments