KeralaLatest News

പുതിയ ആയുര്‍വ്വേദ ഔഷധങ്ങളുടെ ക്ലിനിക്കല്‍ ട്രയല്‍ റദ്ദുചെയ്തു

തൃശൂര്‍: പുതുതായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദ മരുന്നുകള്‍ക്കു ക്ലിനിക്കല്‍ ട്രയല്‍ വേണമെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഔഷധങ്ങള്‍ക്കു ക്ലിനിക്കല്‍ ട്രയലിനു പകരം പൈലറ്റ് സ്റ്റഡി മതിയാകുന്ന വിധത്തില്‍ കേരളത്തിലെ നിയമത്തില്‍ മാറ്റം വരുത്തി. ഈ നിയമംമൂലം അഞ്ചുവര്‍ഷമായി ആയുര്‍വ്വേദ ഔഷധ നിര്‍മ്മാക്കള്‍ക്കു പുതിയ മരുന്നുകള്‍ പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല.

ക്ലിനിക്കല്‍ ട്രയല്‍ നിര്‍ബന്ധമാക്കിയ നിയമംമൂലം ആയുര്‍വ്വേദ മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന കാര്യം ആയുര്‍വ്വേദ ഔഷധ നിര്‍മ്മാതാക്കളുടെ സംഘടനകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ക്ലിനിക്കല്‍ ട്രയല്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ ആയുര്‍വ്വേദ ഔഷധ ഗവേഷണവും ഉത്പാദനവും വര്‍ധിക്കും.

shortlink

Post Your Comments


Back to top button