മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് നൊവാക് ജോക്കോവിച്ച്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഡെനിസ് ഷാപോവാലോവിനെ തോൽപിച്ചാണ് ജോക്കോവിച്ച് പ്രീക്വാര്‍ട്ടർ ഉറപ്പിച്ചത്. സ്കോർ 6-3, 6-4, 4-6, 6-0. നാലാം റൗണ്ടിൽ റഷ്യൻ താരം ഡാനീൽ മെദ്‍വദേവ് ആയിരിക്കും ജോക്കോവിച്ചിന്റെ എതിരാളി.
നൊസോമി ഒസാക്ക പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തായ്‍വാൻ താരം സൂ വീയെ തോൽപ്പിച്ചാണ് യു എസ് ഓപ്പൺ ചാമ്പ്യനായ ഒസാക്കയുടെ ജയം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും ഒസാക്ക ജയിച്ചു കയറുകയായിരുന്നു. സ്കോർ 7-5, 6-4, 6-1.
സെറീന വില്യംസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. യുക്രയിന്‍റെ കൗമാര താരം ഡയാന യാസ്ട്രീംസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അമേരിക്കയുടെ സെറീന പ്രീക്വാർട്ടർ ഉറപ്പിച്ചത്. കളിയിൽ മികച്ച പ്രകടനമാണ് സെറീന കാഴ്ച്ച വെച്ചത്. സ്കോർ: 6-2, 6-1. അതേസമയം വീനസ് ടൂർണമെന്‍റിൽ നിന്നും പുറത്തായി. ഒന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പിയുമായുള്ള മൂന്നാം റൗണ്ട് പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് വീനസ് പരാജയപ്പെട്ടത്. സ്കോർ: 6-2, 6-3.
മിക്‌സഡ് ഡബിള്‍സ് വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ തോല്‍വി ഏറ്റുവാങ്ങി. അഞ്ചാം സീഡ് ഗ്രോണെഫെല്‍ഡ്-ഫെറ ജോഡിയാണ് ബൊപ്പണ്ണ-യാങ് സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്കോർ : 6-3, 3-6, 6-10. പുരുഷ വിഭാഗം ഡബിള്‍സിൽ രോഹന്‍ ബൊപ്പണ്ണ – ദിവിജ് ശരണ്‍ കൂട്ടുകെട്ട് പരാജയപ്പെട്ടിരുന്നു. മൂന്ന് സെറ്റ് പോരാട്ടത്തിൽ സ്‌പെയിനിന്റെ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ ജോഡി തോറ്റത്. 1-6, 6-4, 5-7.
Post Your Comments