സിവില്‍ ഏവിയേഷന്‍ അതോറിട്ടി (സി എ എ )യുടെ അംഗീകാരം ലഭിച്ചതോടെ പറക്കാൻ തയ്യാറായി എയര്‍ലാന്‍ഡര്‍ 10. അടിസ്ഥാന ഘടനയില്‍ വലിയ മാറ്റങ്ങൾ ഇല്ലാതെ ചില കൂട്ടിച്ചേര്‍ക്കലുകൾ സഹിതം 2020ഓടെ എയര്‍ലാന്റർ 10 പറന്നു തുടങ്ങും. 2016 ല്‍ ആദ്യത്തെ നിര്‍മ്മാണത്തിനു ശേഷം നടത്തിയ പരീക്ഷണ യാത്രയിൽ എയര്‍ലാന്റർ 10 അപകടത്തില്‍പെട്ടിരുന്നു. തുടർന്ന് വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധയോടെയുള്ള പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയാണ് ലോകത്തിലെ തന്നെ ആദ്യത്തെ ഫുള്‍ സൈസ് ഹൈബ്രിഡ് വ്യോമ വാഹനത്തെ ഹൈബ്രിഡ് എയർ വെഹിക്കിൾസ് എന്ന കമ്പനി പുറത്തിറക്കിയത്.
അതേസമയം വാഹനത്തിന്റെ അടിസ്ഥാന ഘടന മാറ്റില്ലെന്നും ആകാശത്തെയും ആകാശ യാത്രയെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ തന്നെ പുനലാരൊചിച്ചു കൊണ്ടാകും സുരക്ഷിതമായി ഈ വ്യോമ വാഹനം പുറത്തിറക്കുന്നതെന്നും എയര്‍ലാന്‍ഡര്‍ നിര്‍മാതാക്കളും എന്‍ജിനീയര്‍മാരും അറിയിച്ചു.
Post Your Comments