Latest NewsKerala

അങ്കണവാടിയിൽവെച്ച് പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചതായി പരാതി

പോത്തൻകോട് : അങ്കണവാടിയിൽവെച്ച് പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചതായി പരാതി. മുരുംക്കുംപുഴ സ്വദേശിയുടെ രണ്ടേകാൽ വയസ്സുള്ള കുട്ടിക്കാണ് മർദ്ദനമേറ്റത്. ഇതു സംബന്ധിച്ച് കോഴിമട മണിയൻവിളാകം 126–ാം അങ്കണവാടിയിലെ അധ്യാപികയ്ക്കും ആയയ്ക്കുമെതിരെ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 16നാണ് സംഭവം. വീട്ടിൽ കൂട്ടിക്കൊണ്ടു വന്ന കുട്ടിയുടെ കൈ പൊട്ടി ചോര പൊടിഞ്ഞ നിലയിലായിരുന്നു. കാലിൽ വടികൊണ്ട് അടിച്ച പാടുകളും ഉണ്ടായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ അധ്യാപികയോടും ആയയോടും വിവരം തിരക്കിയെങ്കിലും ഇരുവരും സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്.

ഇതേ തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചത്. രണ്ടു മാസം മുൻപ്, അധ്യാപിക വീട്ടിലെത്തി നിർബന്ധിച്ചതിനത്തുടർന്നാണ് കുട്ടിയെ അങ്കണവാടിയിൽ ചേർത്തതെന്ന് പിതാവ് പറഞ്ഞു. പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്നും നടപടി സ്വീകരിക്കുമെന്നും ഐസിഡിഎസ് സൂപ്പർവൈസർ ആശ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button