മുംബൈ : യുഎസില്‍ നിന്ന് വാട്‌സാപ് വിഡിയോ സന്ദേശത്തിലൂടെ യുവതി വിവാഹനോചനത്തിന് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു- ‘. യുഎസില്‍ എന്‍ജിനീയര്‍മാരായിരുന്നു ദമ്പതികള്‍
2013ലായിരുന്നു വിവാഹം. അകല്‍ച്ചയിലായതോടെ ഭര്‍ത്താവ് വിവാഹമോചനത്തിനു കേസ് നല്‍കി. ഇരുവരും വിദേശത്തായിരുന്നതിനാല്‍ കോടതിക്ക് ചട്ടപ്രകാരമുള്ള കൗണ്‍സലിങ് നടത്താനായില്ല.
തുടര്‍ന്ന് കോടതിക്കു പുറത്ത് കേസ് തീര്‍ക്കാന്‍ ശ്രമമായി. ഇരുവരുടെയും അഭിഭാഷകര്‍ കൂടിക്കാഴ്ച നടത്തി. യുവതിയുമായി വീഡിയോ സന്ദേശത്തിലൂടെയാണു ചര്‍ച്ച നടത്തിയത്. 10 ലക്ഷം രൂപ ജീവനാംശമായി നല്‍കാന്‍ യുവാവ് സമ്മതിച്ചു. ഒടുവില്‍ ഉഭയസമ്മതപ്രകാരം വേര്‍പിരിയുകയാണെന്ന അപേക്ഷയായി മാറ്റി കോടതി വിവാഹമോചനക്കേസ് തീര്‍പ്പാക്കി. ഇതിനാണ് യുവതിയുടെ സമ്മതം വിഡിയോ സന്ദേശത്തിലൂടെ കോടതി നേരിട്ട് ഉറപ്പുവരുത്തിയത്.
Post Your Comments