ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാമെന്ന് വ്യക്തമാക്കുകയാണ് കേരള പോലീസ് തങ്ങളുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല. തുടര്‍ന്ന് അക്കൗണ്ട് തിരിച്ചെടുക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും പോലീസ് വിശദീകരിക്കുന്നു.
കേരള പോലീസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
‘എന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് സംശയമുണ്ട്.. പാസ്സ്‌വേർഡ് മാറ്റാനും കഴിയുന്നില്ല ‘ എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല.
അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. ‘My account is compromised’ എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക് കണ്ടെത്താൻ ശ്രമിക്കും.
അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ് മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.
https://www.facebook.com/keralapolice/photos/a.135262556569242/1972598512835628/
Post Your Comments