Latest NewsIndia

ബഹിരാകാശ രംഗത്ത് ചരിത്രംകുറിയ്ക്കാനൊരുങ്ങി ഇന്ത്യ : ലോകത്തില്‍ ഇത് ആദ്യ സംഭവം

ബംഗളൂരു : ബഹിരാകാശ രംഗത്ത് ചരിത്രംകുറിയ്ക്കാനൊരുങ്ങി ഇന്ത്യ. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ മറ്റൊരു വന്‍ പരീക്ഷണം കൂടി നടത്താന്‍ പോകുകയാണ് ഐഎസ്ആര്‍ഒ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ തന്നെ രണ്ടു ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ജനുവരി 24ന് രാവിലെ 11.38 നാണ് ലോകം കാത്തിരിയ്ക്കുന്ന ആ ചരിത്ര മുഹൂര്‍ത്തം.

പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ (ഡിആര്‍ഡിഒ) ഉപഗ്രഹം മൈക്രാസോറ്റ്-ആര്‍ (ചിത്രങ്ങള്‍ പകര്‍ത്താന്‍), വിദ്യാഭ്യാസമേഖലാ പദ്ധതികളെ സഹായിക്കാനായി കലാംസാറ്റ് എന്നിവയാണ് ജനുവരി 24ന് വിക്ഷേപിക്കുന്നത്. മൈക്രോസാറ്റ്-ആര്‍ ന് 700 കിലോഗ്രാം ഭാരമുണ്ട്. ദൗത്യത്തിന് പിഎസ്എല്‍വിയുടെ പുതിയ പതിപ്പാണ് ഉപയോഗിക്കുന്നത്.

പിഎസ്എല്‍വി-സി44 റോക്കറ്റ് നാലു ഘട്ടങ്ങളായാണ് പ്രവര്‍ത്തിക്കുക. റോക്കറ്റിന്റെ ഭാരം കുറയ്ക്കുന്നതിനും പിണ്ഡം കൂട്ടുന്നതിനുമായി നാലാം ഘട്ടത്തില്‍ അലുമിനിയം ടാങ്കാണ് ഉപയോഗിച്ചിരിക്കുന്നത്. ലോകത്ത് തന്നെ ഇത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.

ഖരരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനം നിറയ്ക്കാനുള്ള ശേഷി തന്നെയാണ് പിഎസ്എല്‍വി റോക്കറ്റിന്റെ ഏറ്റവും വലിയ കരുത്തും. റോക്കറ്റിന്റെ നാലാം ഘട്ടം ഭ്രമണപഥ വേദിയായി ഉപയോഗിക്കുന്ന ആദ്യ സാറ്റ്ലൈറ്റാണ് കലാംസാറ്റ്. വിദ്യാര്‍ഥികളും സ്‌പെയ്‌സ്‌കിഡ്‌സ് ഇന്ത്യയും ചേര്‍ന്ന് നിര്‍മിച്ചതാണ് കലാംസാറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button