Latest NewsKerala

ഓരോ തവണയും പിണറായിയിൽ കുറ്റം ആരോപിക്കപ്പെടുമ്പോൾ രക്ഷപ്പെടുന്നത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയാണ്- സന്ദീപ്‌ ആര്‍ വചസ്പതി എഴുതുന്നു

സന്ദീപ്‌ ആര്‍ വചസ്പതി

കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും നാണംകെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. ഭക്തൻമാർ എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയാലും ഭരണാധികാരി എന്ന നിലയിൽ പിണറായി വിജയൻ വൻ പരാജയമാണ്. ഉരുക്കു മുഷ്ടിയും പിടിവാശിയും കൊണ്ട് പാർട്ടിയെ സമർത്ഥമായി നയിച്ചെന്ന ഹുങ്ക് മാത്രം പോരാ നല്ല ഭരണാധികാരിയാകാനെന്ന് പിണറായി മനസ്സിലാക്കണം. ശബരിമല യുവതീ പ്രവേശത്തിൽ പിണറായി തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. വിശ്വാസികളുടെ സംഘടിത ശക്തിക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് അംഗീകരിക്കാൻ പിണറായിയുടെ സങ്കുചിത മനസ്സിന് സാധിക്കാത്തതാണ് കാര്യങ്ങൾ വഷളാക്കിയത്. ന്യായീകരണത്തിനായി സുപ്രീംകോടതിക്ക് മുന്നിൽ പോലും കള്ളം പറയേണ്ടി വന്ന ആദ്യ ഭരണാധികാരിയാണ് പിണറായി.

പക്ഷേ അപ്പോഴും ഈ സർക്കാർ പരാജയമാകുന്നതിന്റെ യഥാർത്ഥ കാരണം പിണറായി വിജയനല്ല. ഓരോ തവണയും പിണറായിയിൽ കുറ്റം ആരോപിക്കപ്പെടുമ്പോൾ രക്ഷപ്പെടുന്നത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയാണ്. പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണന്റെ പരാജയമോ നിഷ്ക്രിയത്തമോ പിടിപ്പുകേടോ ആണ് പിണറായിയുടെ ശാപം. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും ഇത്രയും ദുർബലനായ പാർട്ടി സെക്രട്ടറിയെ പേറേണ്ടി വന്നിട്ടില്ല. ഇഎംഎസിന് എംഎൻ ഗോവിന്ദൻനായരെപ്പോലെ, നായനാർക്ക് ചടയൻഗോവിന്ദനേയും അച്യുതാനന്ദനെയും പോലെ അച്യുതാനന്ദന് പിണറായി വിജയനെപ്പോലെ കരുത്തനായ ഒരു പാർട്ടി സെക്രട്ടറി ഇന്നുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് കള്ളൻ എന്ന പേര് കേൾക്കേണ്ടി വരുമായിരുന്നില്ല.

തിരുത്തൽ ശക്തിയാകാൻ മോഹിച്ചവരെയൊക്കെ വെട്ടി നിരത്തി മുന്നേറിയപ്പോൾ ഇത്തരമൊരു അപകടം പിണറായിയും ഓർത്തിട്ടുണ്ടാവില്ല. പക്ഷേ തിരുവായ്ക്ക് എതിർവായില്ലാത്ത ഈ അവസ്ഥ സൃഷ്ടിച്ച ദുര്യോഗം പേറേണ്ടി വന്നത് പാവം ജനങ്ങളാണെന്ന് മാത്രം.

(ലേഖകന്‍ തന്റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ കുറിച്ചത്)

shortlink

Related Articles

Post Your Comments

Related Articles


Back to top button