ഡൽഹി : ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ആവശ്യപ്പെട്ട 51 യുവതികൾക്ക് സുരക്ഷ നൽകിയിട്ടുണ്ടെന്ന് കോടതിയെ സർക്കാർ അറിയിച്ചു. അതിന്റെ പട്ടികയും സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ഈ പട്ടികയിൽ യുവതികളുടെ പേരും മേൽവിലാസവുമടക്കമുള്ള വിശദാംശങ്ങളും ഉണ്ട്.
ശബരിമലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മൂന്ന് പേരടങ്ങിയ നിരീക്ഷകസമിതിയെ കേരളാ ഹൈക്കോടതി നിയോഗിച്ചിട്ടുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകനായ വിജയ് ഹൻസരിയയാണ് സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായത്.
അതേസമയം ശബരിമല ദർശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. യുവതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. മറ്റ് വിഷയങ്ങളിലേക്ക് പോകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാം അറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Post Your Comments