വാഹനപ്രേമികളെ ഞെട്ടിച്ച് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല.വാഹനത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കമ്പനി ഹാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. വാഹനത്തിലെ സോഫ്റ്റ്‌വേറിലുള്ള തകരാര്‍ കണ്ടെത്തുന്ന ഹാക്കര്‍മാര്‍ക്ക് 10 ലക്ഷം ഡോളറാണ് പ്രഖ്യാപിച്ചത്. ടെസ്‌ലയുടെ പിന്തുണയോടെ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്‍ഡ് മൈക്രോ പൊണ്‍2ഓണ്‍ എന്ന പേരുള്ള ഹാക്കിംഗ് മത്സരത്തിൽ ഗവേഷകര്‍ക്ക് 35,000 ഡോളര്‍ മുതല്‍ 2.5 ലക്ഷം ഡോളര്‍ വരെ നേടാനും സാധിക്കും.
ആദ്യ വിജയിക്ക് ടെസ്‌ല മോഡല്‍ 3 കാർ സൗജന്യമായി ലഭിക്കുമെന്നതും ടെസ്‌ലയുടെ വെബ്‌സൈറ്റില്‍ ടെസ്‌ല സെക്യൂരിറ്റി റിസേര്‍ച്ചര്‍ ഹാള്‍ ഓഫ് ഫെയിം എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ് ഈ മത്സരത്തിലെ ഏറ്റവും പ്രധാന സവിശേഷത.
2013ല്‍ പൊണ്‍2ഓണ്‍ മത്സരത്തില്‍ 13 ഗവേഷകര്‍ വിജയികളായപ്പോള്‍ 2014ല്‍ ഏഴും 2016ല്‍ രണ്ടു പേരുമാണ് വിജയം കരസ്ഥമാക്കി. 2007 മുതലാണ് പൊണ്‍3ഓണ്‍ മത്സരം ആരംഭിച്ചതെന്ന് ട്രെന്‍ഡ് മൈക്രോയുടെ സീനിയര്‍ ഡയറക്ടര്‍ ബ്രയാന്‍ ഗോറെന്‍സ് പറഞ്ഞു.
Post Your Comments