Latest NewsKeralaNews

മുനമ്പം കേസ്; ശ്രീകാന്തന്‍ മനുഷ്യക്കടത്തിലെ പ്രധാനി; മുന്‍പും വിദേശത്തേക്ക് ആളെ കടത്തിയിട്ടുണ്ട്

ശ്രീകാന്തന്‍ മുന്‍പും വിദേശത്തേക്ക് ആളെ കടത്തിയിട്ടുണ്ട്

തിരുവനന്തപുരം: മുനമ്പത്തെ മനുഷ്യക്കടത്ത് കേസില്‍ സംശയിക്കുന്ന സംഭവത്തിലെ മുഖ്യപ്രതിയെന്നു കരുതുന്ന തമിഴ്‌നാട് സ്വദേശി ശ്രീകാന്തന് രാജ്യാന്തര മനുഷ്യക്കടത്തു സംഘവുമായി അടുത്ത ബന്ധമെന്ന് പൊലീസ് അറിയിച്ചു. മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ശ്രീകാന്തന്‍ മുന്‍പും ഓസ്‌ട്രേലിയിലേക്ക് ആളുകളെ കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ശ്രീകാന്തന്റെയും ഇപ്പോള്‍ കേരളത്തില്‍നിന്ന് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചവരുടേയും ബന്ധുക്കള്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളിലേക്കും ഇവര്‍ പോകാനുള്ള സാധ്യതകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീകാന്തന്റെ ബാങ്ക് അക്കൗണ്ടില്‍ വലിയ തുകകളുടെ ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തി. കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോട്ട് ഒരു കോടി രണ്ടു ലക്ഷംരൂപ നല്‍കിയാണ് അനില്‍കുമാറും ശ്രീകാന്തനും വാങ്ങിയത്. മത്സ്യബന്ധനത്തിനെന്ന പേരില്‍ അനില്‍കുമാറിന്റെ പേരില്‍ ബോട്ട് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ ബോട്ടിലാണ് സത്രീകളും കുട്ടികളും അടങ്ങിയ സംഘം വിദേശത്തേക്ക് പോയതെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button