കൊല്ലം : ബഹുജന പങ്കാളിത്തത്തോടെയുള്ള വനം-വന്യജിവി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വനം മന്ത്രി കെ.എം രാജു പറഞ്ഞു. ആദിവാസികള്‍ ,വന അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ എന്നിവരുമായി ഏറ്റവും അടുത്ത് ഇടപഴകി മാത്രമേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുവുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനത്തിലും വനാതിര്‍ത്തിയിലും ജീവിക്കുന്ന ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പുനലൂര്‍ വനം ഡിവിഷന്റെ പരിധിയിലുള്ള പത്തനാപുരം റെയ്ഞ്ചിലെ അമ്പനാര്‍ മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
Post Your Comments