തിരുവനന്തപുരം: കോര്‍പ്പറേഷന്റെ ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് വിലക്ക്. കലക്ടര്‍ കെ വാസുകിയുടേതാണ് ഉത്തരവ്. ഉത്തരവിന് ഇന്നലെ മുതല്‍ പ്രാബല്യമുണ്ടാകും. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ സിആര്‍പിസി (ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ്) വകുപ്പ് 133/1(ബി) പ്രകാരം നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. അംഗീകാരമില്ലാത്ത വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മാലിന്യം കൈമാറുന്നതിനും വിലക്കുണ്ട്. നഗരസഭയുടെ അനുതിയില്ലാതെ മാലിന്യം ശേഖരിച്ച് പൊതുസ്ഥലങ്ങളും ജല സ്രോതസ്സുകളിലും തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Post Your Comments