KeralaLatest News

പ്രളയത്തില്‍ സര്‍വതും തകര്‍ന്നപ്പോള്‍ സഹായത്തിന്റെ പെരുമഴ തീര്‍ത്താണ് പ്രവാസികള്‍ സര്‍ക്കാറിനെ സഹായിച്ചതെന്ന് മന്ത്രി ജലീല്‍

കോഴിക്കോട്: പ്രളയം കേരളത്തെ വിഴുങ്ങാനാരുങ്ങിയപ്പോള്‍ സര്‍ക്കാരിന് സഹായഹസ്തം നീട്ടി ഒറ്റപ്പെട്ടവര്‍ക്ക് സ്വാന്തനമേകിയ പ്രവാസികള്‍ക്ക് നന്ദി പറഞ്ഞ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. കേരള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസനത്തിനുവേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് സമാനമായ നീതി കിട്ടിയോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ പൗരന്മാര്‍ക്ക് വേണ്ടി ക്ഷേമപെന്‍ഷന്‍ ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ഉടന്‍ നടപ്പിലാക്കുമെന്നും എല്ലാ രാജ്യങ്ങളിലും നിയമ ഉപദേഷ്ടാവിനെ കണ്ടെത്തുമെന്നും. ജലീല്‍ ഉറപ്പ് നല്‍കി. പ്രവാസികളുടെ ആവശ്യങ്ങള്‍ പലപ്പോഴും കടലാസില്‍ ഒതുങ്ങുന്നതായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് ഇതിന് മാറ്റം വന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button