കൊതിയൂറുന്ന കളളപ്പവും ബീഫ് സ്റ്റ്യൂവും തയ്യറാക്കാം

മലയാളികളുടെ പ്രിയ വിഭവമാണ് ളളപ്പവും ബീഫ് സ്റ്റ്യൂവും. എന്തൊരു ആഘോഷമുണ്ടെങ്കിലും ഇവ രണ്ടും ഉറപ്പായിട്ടും ഉണ്ടാകും. കോട്ടയത്തെ ക്രിസ്ത്യൻ വിഭാഗക്കാരുടെ ഇടയിലാണ് കളളപ്പത്തിനും ബീഫ് സ്റ്റ്യൂവിനും മേന്മ കൂടുതൽ.കളളപ്പവും ബീഫ് സ്റ്റ്യൂവും എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം.

കള്ളപ്പത്തിന്റെ ചേരുവകള്‍

പച്ചരി – അര കിലോ
കള്ള് – ഒരു ഗ്ലാസ്
തേങ്ങ – രണ്ട്
ജീരകം – ഒരു നുള്ള്
പഞ്ചസാര – 6 ടീസ്പൂണ്‍
റവ – ഒരു സ്പൂണ്‍

പാചക രീതി

പച്ചരി നന്നായി കഴുകി കുതിര്‍ത്തത് കുറച്ച് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. തേങ്ങയും ജീരകവും കുഴമ്പ് പരുവത്തില്‍ അരച്ച് മാവിലേക്ക് ചേര്‍ക്കുക. ഒരു സ്പൂണ്‍ റവയെടുത്ത് അടുപ്പത്തു വെച്ച് ആവശ്യത്തിന് വെള്ളമൊഴിച്ച് ഒന്ന് കുറുക്കിയെടുക്കാം. അതിനുശേഷം മൂന്ന് സ്പൂണ്‍ പഞ്ചസാര കള്ളില്‍ ചേര്‍ത്തിളക്കുക. ഇനി അരച്ചു വച്ച മാവിലേക്ക് കുറുക്കിവച്ചതും അരച്ച തേങ്ങയും കള്ളും ചേര്‍ത്ത് മിക്‌സ് ചെയ്യാം. ഈ മിക്‌സ് ആറു മണിക്കൂര്‍ നേരം പൊങ്ങാനായി വയ്ക്കണം, പൊങ്ങിക്കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കി ദോശച്ചട്ടിയില്‍ കോരിയൊഴിച്ച് ചുട്ടെടുക്കാം.

ബീഫ് സ്റ്റ്യൂ ചേരുവകള്‍

ബീഫ് – ഒരു കിലോ
ഉരുളക്കിഴങ്ങ് – അര കിലോ
കാരറ്റ് – അര കിലോ്
സവാള – അര കിലോ
പച്ചമുളക് – 6 എണ്ണം
വെളുത്തുള്ളി – 3 അല്ലി
ഇഞ്ചി – ചെറിയ കഷണം
കറിവേപ്പില – 2 തണ്ട് ഉപ്പ്
ആവശ്യത്തിന് ഗ്രാമ്പൂ – 4 എണ്ണം
കറുവപ്പട്ട – ചെറിയ കഷ്ണം
ഏലയ്ക്ക – 5 എണ്ണം
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
കശുവണ്ടി – 10 എണ്ണം
മുന്തിരി – 10 എണ്ണം
നെയ്യ് – ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – 3 കപ്പ്
ഗരം മസാലപ്പൊടി – 2 ടീസ്പൂണ്‍

പാചകരീതി

ആദ്യം ഇറച്ചി കഴുകിവാരി വെള്ളം വാര്‍ന്നു പോകാനായി വെയ്ക്കണം. തുടര്‍ന്ന് ഗരം മസാലയും ഉപ്പും ഇറച്ചിയില്‍ തിരുമ്മി വേവിക്കണം. ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവയും പ്രത്യേകം വേവിച്ച് മാറ്റിവയ്ക്കണം. ഇതിനുശേഷം മറ്റൊരു പാനില്‍ സവാള, പച്ചമുളക്, ഇഞ്ചി പേസ്റ്റ് എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കുക. വേവിച്ചു വെച്ച ഇറച്ചി, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ഇതിലേക്കിട്ട് രണ്ടാം പാല്‍ ഒഴിക്കുക, ഇവ തിളച്ചു തുടങ്ങുമ്പോള്‍ ഒന്നാം പ്പാല്‍ ഒഴിച്ച് അടുപ്പില്‍ നിന്ന് ഇറക്കി വെയ്ക്കണം. ശേഷം നെയ്യില്‍ വറുത്തെടുത്ത കശുവണ്ടിയും മുന്തിരിയും ഇതിലേക്കിട്ട് ഇളക്കിമാറ്റുക.

Share
Leave a Comment