ആരോഗ്യത്തിന് വളരെ ഉത്തമമായ ഒരു പഴവര്‍ഗമാണ് മുന്തിരി. അല്‍ഷിമേഴ്സ്, ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവു വര്‍ദ്ധിക്കുക തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം കൂടിയാണിത്. പല്ലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്.
എന്നാല്‍ മുന്തിരിയും മുന്തിരി ജ്യൂസും ചര്‍മസൗന്ദര്യത്തിനും നല്ലതാണെന്നറിയാമോ, മുന്തിരിയില്‍ വൈറ്റമിന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പലതരത്തിലും ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. മുന്തിരി ജ്യൂസ് ഏതെല്ലാം വിധത്തിലാണ് ചര്‍മസൗന്ദര്യത്തിന് സഹായകമാകുന്നതെന്നറിയൂ…
മുന്തിരി ജ്യൂസ് നല്ലൊരു ക്ലെന്‍സറാണ്. ഇത് മുഖത്ത് പുരട്ടി അല്‍പ്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മ്മത്തിന് മൃദുത്വവും തിളക്കവുമേറാന്‍ മറ്റൊന്നും വേണ്ട. സണ്‍ടാന്‍ ഒഴിവാക്കാനും മുന്തിരി ജ്യൂസിന് കഴിവുണ്ട്. സൂര്യപ്രകാശത്തിലെ ആള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കുവാന്‍ ഒരല്‍പ്പം മുന്തിരി ജ്യൂസ് ശരീരത്തില്‍ പുരട്ടിയാല്‍ മതിയാകും. മുന്തിരി ജ്യൂസ് രക്തശുദ്ധിക്കും ഉത്തമമാണ്. ഇത് ശരീരത്തില്‍ രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. പ്രായക്കൂടുതല്‍ തടയുന്ന ആന്റിഏജനിംഗ് ഘടകമായും ഇത് പ്രവര്‍ത്തിയ്ക്കും. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ മുന്തിരി ജ്യൂസ് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തിലെ ഇലാസ്റ്റിസിറ്റി നില നിര്‍ത്താന്‍ ഇത് സഹായിക്കും.കണ്ണിന് ചുറ്റുമുളള കറുപ്പ് മാറ്റാന്‍ മുന്തിരി ജ്യൂസ് നല്ലതാണ്. മുന്തിരിയുടെ തൊലി നീക്കി കണ്ണിനു ചുറ്റും മസാജ് ചെയ്യുക. ഇത് ഗുണം ചെയ്യും.
Post Your Comments