സമൂഹമാധ്യമങ്ങളില്‍ #10Year ചലഞ്ച് വൈറലാകുന്നതിനിടെ അതേറ്റെടുത്ത് രാഷ്ട്രീയ പാര്‍ട്ടികളും. ബിജെപി ഉള്‍പ്പെടെയെുള്ള പ്രമുഖ പാര്‍ട്ടികള്‍ ഇതിന്റെ ഭാഗമാകുന്നുണ്ട്.
ഗെയിമില്‍ അല്‍പ്പം മാറ്റം വരുത്തിയാണ് ബിജെപി അതേറ്റുപിടിക്കുന്നത്. മുമ്പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനവുമായി താരതമ്യം ചെയ്താണ് ബിജെപി കളിക്കിറങ്ങുന്നത്. ടെന്‍ ഇയര്‍ ചലഞ്ചിന് പകരം ഫൈവ് ഇയര്‍ ചലഞ്ചാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്.
പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയുമായി ബന്ധപ്പെടുത്തി ബിജെപി നടത്തിയ ട്വീറ്റാണ് ഇതില്‍ ആദ്യത്തേത്. ബജറ്റില്‍ കുംഭമേളയ്ക്കായി മാറ്റിവച്ച തുക പരാമര്‍ശിച്ച് ബിജെപിക്കൊപ്പം യുപി മുഖ്യമന്ത്രിയും ചലഞ്ചുമായി മുന്നോട്ട് വന്നിരുന്നു.
2013 ല്‍ 1300 കോടി രൂപയാണ് കുംഭമേളക്കായി അനുവദിച്ചതെന്നും എന്നാല്‍ 2019 ല്‍ 4200 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നുമാണ് ഫൈവ് ഇയര്‍ ചലഞ്ചില്‍ ബിജെപി ചൂണ്ടിക്കാണിക്കുന്നത്. ഈ ചലഞ്ചിനെതിരെ കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുമെന്നെ ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
Post Your Comments