ദുബായ്: റഷ്യയില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് യു.എ.ഇ നിര്‍ത്തലാക്കി. അപകടകരമായ പക്ഷിപ്പനി റഷ്യയില്‍ പടര്‍ന്നു പിടിക്കുന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെയാണ് നടപടി. റഷ്യയില്‍ നിന്നുള്ള എല്ലാതരത്തിലുള്ള പക്ഷികളും ഇറക്കുമതി അനിശ്ചിത കാലത്തേക്ക് നിരോധിച്ചതായി യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി. എച്ച്5എന്‍2 ഇനത്തില്‍പ്പെട്ട പക്ഷിപ്പനി റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
വേള്‍ഡ് ഓര്‍ഡനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇറക്കുമതി നിരോധിക്കാന്‍ യു.എ.ഇ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. മുട്ട, കോഴി മുതലായ പക്ഷി ഇനത്തില്‍പ്പെട്ടവയുടെ ഇറച്ചി തുടങ്ങിയവയും നിരോധനത്തില്‍ ഉള്‍പ്പെടും. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യപരിരക്ഷയെ മുന്‍നര്‍ത്തിയാണ് നടപടിയെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
Post Your Comments