സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഐഫോണ്‍ 5ജി വിപണിയിൽ എത്താൻ വൈകും. ലോക പ്രശസ്ത ചിപ്പ് നിര്‍മ്മാതാക്കള്‍ ക്യൂവല്‍കോമുമായ് നടക്കുന്ന കേസുകള്‍ കാരണം 2020ലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 5ജിയിലേക്ക് മാറുകയെന്നാണ് വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്യൂവല്‍കോം ആപ്പിളിന് 5ജി ഫോണിന് വേണ്ടുന്ന മോഡം നല്‍കാന്‍ വിസമ്മതിച്ചുവെന്നാണ് അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന് മുന്നില്‍ ആപ്പിള്‍ സിഇഒ ജെഫ് വില്ല്യംസ് നല്‍കിയത്.
മോഡത്തിനായി ക്യൂവല്‍കോം വലിയ റോയലിറ്റി ഫീസാണ് ചുമത്തുന്നതെന്നുവെന്ന് ആപ്പിൾ വ്യകത്മാക്കുന്നു. ഒരു ഐഫോണിന് മോഡം വയ്ക്കുവാൻ ക്യൂവല്‍കോം 7.50 ഡോളറാണ് ആവശ്യപ്പെടുന്നത് ഇത് കുറച്ച് 1.50 ഡോളര്‍ ആക്കണമെന്ന് ആപ്പിള്‍ ആവശ്യപ്പെട്ടു. കൂടാതെ ഐഫോണിലെ 5ജി മോഡത്തിനായി ഇന്റെല്‍, മീഡിയ ടെക്, സാംസങ്ങ് എന്നിവരെ ആപ്പിള്‍ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments