Latest NewsKerala

ദുല്‍ഖറിനെ പുകഴ്ത്തി യുവനടന്‍; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ആരാധകരോട് എങ്ങനെ പെരുമാറണം എന്ന് പലപ്പോഴായി കാണിച്ചു കൊടുത്ത നടനാണ് ദുല്‍ഖര്‍. എന്നാല്‍ ദുല്‍ഖറിന്റെ വ്യക്തിത്വത്തെ പുകഴ്ത്തി മലയാള സിനിമയിലേക്ക് ചുവടുവെച്ച നന്ദു ആനന്ദ് എന്ന യുവനടന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഓട്ടം എന്ന സിനിമയില്‍ അഭിനയിച്ച നന്ദു, ആദ്യമായി തന്നെ കണ്ട ദുല്‍ഖര്‍ കൈപിടിച്ച് ചേര്‍ത്തുനിര്‍ത്തി സംസാരിച്ച അനുഭവമാണ് ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്കുവെച്ചത്. ഒരു കാലത്തും മറക്കാനാകാത്ത ദിവസമാണിതെന്നും വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നതെന്നും നന്ദു കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം :

”എന്തൊരു മനുഷ്യനാണിത്….
ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ പറ്റുമോ….?
വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നെ …..

ഇന്നത്തെ ദിവസം ഒരു കാലത്തും മറക്കാത്ത ദിവസമാണെന്റെ കുഞ്ഞിക്ക……
കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഓട്ടം സിനിമയില്‍ അഭിനയിച്ചയാളാണെന്ന് പറഞ്ഞ് അസ്സോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍ പരിചയപെടുത്തുമ്പോ എഴുന്നേറ്റ് വന്ന് എന്റെ കൈ പിടിച്ചതും ചേര്‍ത്തു നിര്‍ത്തി വിശേഷങ്ങള്‍ ചോദിച്ചതും ഫോട്ടോ എടുക്കാന്‍ സമ്മതിച്ചതും….

ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ……..ഇങ്ങനെ…….ഇത്ര സ്നേഹത്തോടെ, ആ excitement ഇപ്പോഴും മാറുന്നില്ല.. അപ്പൊ എടുത്ത ഫോട്ടോ ആ നിമിഷം post ചെയ്തതാ. എന്നാലും you are really a great man’.

shortlink

Related Articles

Post Your Comments

Related Articles


Back to top button