അല്‍ ഐന്‍: : അല്‍ ഐനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശനം നടത്തി. ജബല്‍ ഹഫീത് മലനിരകള്‍ക്ക് താഴെ അരുവിയും പ്രകൃതിരമണീയമായ കാഴ്ചകളുമുള്ള ഗ്രീന്‍ മുബാസറ ശൈഖ് മുഹമ്മദ് നടന്നുകാണുകയും കാഴ്ചകള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനോടുചേര്‍ന്ന് സ്വദേശികള്‍ക്കായി നിര്‍മിക്കുന്ന ഭവനപദ്ധതിയുടെ കാര്യങ്ങളും ശൈഖ് മുഹമ്മദ് വിലയിരുത്തി.
സ്വദേശികളുടെ ക്ഷേമത്തിനായി എന്നും നിലകൊണ്ട ശൈഖ് സായിദിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും പിന്തുടരുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 45,35,000 ചതുരശ്ര മീറ്ററില്‍ 3,000 വില്ലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ജബല്‍ ഹഫീതിലെ ഭവനപദ്ധതി. അല്‍ ഫായിദ തടാകവും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു.
ശൈഖ് ഖലീഫ ബിന്‍ താനൂന്‍ അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഹമ്മദ് മുബാറഖ് അല്‍ മസ്റൂയി, ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറഖ് അല്‍ മസ്റൂയി, എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലി അലബാര്‍ എന്നിവര്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
Post Your Comments