ഇടിക്കൂട്ടിലെ ഇതിഹാസ താരമായ മുഹമ്മദ് അലിക്ക് ആദരം അമേരിക്കയിലെ വിമാനത്താവളത്തിന് പേര് മുഹമ്മദ് അലി എയര്‍ പോര്‍ട്ട് എന്ന് നല്‍കി. ലൂയിസ് വില്ലെ എയര്‍പോര്‍ട്ടാണ് ഇനി ഇങ്ങനെ അറിയപ്പെടുക. ബി.ബി.സി നൂറ്റാണ്ടിലെ കായിക താരമായി തെരഞ്ഞെടുത്ത മുഹമ്മദ് അലി റിങ്ങിന് പുറത്ത് മനുഷ്യാവകാശ രംഗങ്ങളിലും പ്രശസ്തനാണ്. പുതിയ പേര് മാറ്റ വാര്‍ത്ത മുഹമ്മദ് അലി സെന്റര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മുഹമ്മദ് അലിയുടെ ജന്മ നഗരമാണ് കെന്റുക്കിയിലാണ് ലൂയിസ് വില്ലെ.
‘ദി ഗ്രേറ്റസ്റ്റ്’, ‘ദി പീപ്പിള്‍സ് ചാംപ്യന്‍’ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു അലി. ലോകം കണ്ട മികച്ച ബോക്സര്‍മാരില്‍ ഒരാളായ മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്വില്ലിയില്‍ 1942 ജനുവരി 17 നാണ് ജനിച്ചത്.
മുഴുവന്‍ പേര് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍ എന്നാണ്.കറുപ്പിനും വെളുപ്പിനും ഇടയില്‍ നില നിന്നിരുന്ന വിവേചനങ്ങള്‍ക്കെതിരെ പോരാടിയ ഈ താരത്തിന് അമേരിക്കയുടെ നടപടികളോട് കടുത്ത വിരോധവുമായിരുന്നു. ഈ കടുത്ത നിലപാട് ചാമ്പ്യന്‍ പട്ടം വരെ നഷ്ടമാകുന്നതിന് കാരണമായി.
We are so excited to announce that @FlyLouisville will be changing it's name to Louisville Muhammad Ali International Airport. Keeping Muhammad's legacy alive in his hometown that he loved so much is vital to the Ali Center's mission.
What a great birthday present for The Champ! pic.twitter.com/7bICfilkzw— Muhammad Ali Center (@AliCenter) January 16, 2019
Post Your Comments