തിരുവനന്തപുരം: വയനാട് ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലെ തേലംപറ്റ ജനവാസ മേഖലയില്‍ ഭീതി വളര്‍ത്തിയ കടുവയ്ക്ക് ഇനി നെയ്യാറില്‍ സുഖവാസം. വനം വകുപ്പ് കൂട്ടിലാക്കിയ കടുവയെ തിരികെ വനത്തിലേക്ക് വിടേണ്ടെന്ന് തീരുമാനിച്ചതോടെ നെയ്യാറില്‍ എത്തിക്കുകയായിരുന്നു. ഇനി നെയ്യാര്‍ സഫാരി പാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലാണ് ചികിത്സ.
ഇന്ന് പുലര്‍ച്ചെയാണ് വയനാട് ബത്തേരി വന്യജീവി സങ്കേതം വനപാലകരുടെ നേതൃത്വത്തില്‍ 10 വയസുള്ള പെണ്‍കടുവയെ നെയ്യാറില്‍ എത്തിച്ചത്. സഫാരി പാര്‍ക്കില്‍ പ്രത്യേകം ഇരുമ്പ് കൂട് നിര്‍മ്മിച്ചിട്ടുണ്ട്. സിംഹങ്ങള്‍ക്ക് പുറമേ കടുവ, പുലി എന്നിവയെ ചികിത്സിക്കാനുള്ള കൂടാണിത്. നെയ്യാറില്‍ മാത്രമേ ഇത്തരം സംവിധാനമുള്ളു.
കടുവയുടെ വായിലെ മുന്‍നിരയിലെയും താഴ് നിരയിലെയും പല്ലുകള്‍ നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ വേട്ടയാടാന്‍ കഴിയാതായ കടുവ ജനവാസ മേഖലയിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിക്കുകയായിരുന്നുവെന്ന് വനപാലകര്‍ പറയുന്നു.
Post Your Comments