Latest NewsKerala

യുവതികള്‍ സ്റ്റാഫ് ഗേറ്റ് വഴി പ്രവേശിച്ചതിനെ കുറിച്ച് നിരീക്ഷകസമിതി

കൊച്ചി: ശബരിമലയില്‍ ജനുവരി രണ്ടിന് ദര്‍ശനത്തിനെത്തിയ രണ്ടു യുവതികള്‍ക്ക് മേലേ തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി പ്രവേശനം അനുവദിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെന്ന് നിരീക്ഷകസമിതി. അജ്ഞാതരായ ചിലരോടൊപ്പമാണവര്‍ അതുവഴിയെത്തിയത്. അവര്‍ കൊടിമരത്തിനുപിന്നിലെ വാതിലിലൂടെ ശ്രീകോവിലിനുമുന്നിലെത്തിയത് എങ്ങനെയെന്നും മനസ്സിലാകുന്നില്ല. സാധാരണക്കാരായ ഭക്തരെ ഈ കവാടങ്ങളിലൂടെ പ്രവേശിപ്പിക്കാറില്ലെന്ന് സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ജനുവരി രണ്ടിന് ദര്‍ശനം നടത്തിയത്. മകരവിളക്കിനുമുമ്പ് സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പമാണ് കോടതി ഇത് പരിശോധിച്ചത്. ഹര്‍ജികള്‍ ജനുവരി 24-ന് പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button