കൊച്ചി: ദേശീയ പാത സ്ഥലമേറ്റെടുപ്പിനെതിരെ സമരം തീ മതില്‍ തീര്‍ത്ത് പ്രതിഷേധം. ദേശീയപാത 66 ലെ സ്ഥലമേറ്റെടുപ്പിനെതിരെയാണ് പ്രദേശവാസികള്‍ സംഘടിച്ച് തീമതില്‍ തീര്‍ത്തത്. എറണാകുളം ജില്ലയില്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ദേശീയപാത വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ് സ്ഥലം എടുക്കുന്നതിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധം നടത്തിയത്.
ദേശീയപാത 66 ല്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ഇരുപത്തിമൂന്നര കിലോമീറ്ററാണ് വീതി കൂട്ടുന്നത്. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത നിര്‍മ്മിക്കാനുള്ള നടപടികളാണ് തുടങ്ങിയത്. ഇതിനെതിരെയാണ് പ്രദേശ വാസികള്‍ സമരം ശക്തമാക്കിയിരിക്കുന്നത്. സ്ഥലം ഏറ്റെടുപ്പിനെതിരെ വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ സമരത്തിലാണ്.
സര്‍വേ നടപടികള്‍ തടുങ്ങിയതോടെയാണ് രണ്ടാം ഘട്ട സമരം തുടങ്ങിയത്. മുമ്പ് ഈ ഭാഗത്ത് 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ സ്ഥലം ഉപയോഗിച്ച് ആറുവരിപ്പാത നിര്‍മ്മിക്കുക, അധിക വികസനത്തിന് 10 വരി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുക, ദേശീയപാത ചുങ്കപ്പാത ആക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സമരം.
Post Your Comments