Latest NewsLife StyleHealth & Fitness

അറിയാം വയലറ്റ് കാബേജിന്റെ ആരോഗ്യഗുണങ്ങള്‍

ഇലക്കറികളില്‍പ്പെട്ട ഒന്നാണ് കാബേജ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളയാണ് ഇതിന്. ഇളം പച്ചനിറത്തിലുള്ള കാബേജാണ് സാധാരണയായി നാം ഉപയോഗിക്കാറ്. എന്നാല്‍ പര്‍പ്പിള്‍ അഥവാ വയലറ്റ് നിറത്തിലുള്ള കാബേജും വിപണിയില്‍ ലഭ്യമാണ്. റെഡ് കാബേജ് എന്നുകൂടി പേരുള്ള വയലറ്റ് കാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇളം പച്ചനിറത്തിലുള്ള കാബേജുകളില്‍ കാണപ്പെടാത്ത ആന്തോസയാനിന്‍ എന്നൊരു പ്രത്യേകഘടകം ഇതില്‍ അടങ്ങിയിട്ടുണ്ട്. നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണിത്. വൈറ്റമിന്‍ സി, ഇ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ സയാന്തിന്‍, ല്യൂട്ടിന്‍ എന്നീ ഘടകങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണം നല്‍കാന്‍ ഇതിന് കഴിയും.

രക്താണുക്കളുടെ നിര്‍മാണത്തിന് പര്‍പ്പിള്‍ ക്യാബേജ് ഏറെ ഗുണകരമാണ്. ഇത് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കും. വയലറ്റ് ക്യാബേജ് ഒരു കപ്പു കഴിച്ചാല്‍ 216 മില്ലീഗ്രാം പൊട്ടാസ്യം ലഭിയ്ക്കും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഉത്തമം. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫര്‍ കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവ കുറയ്ക്കും. ഫ്രീ റാഡിക്കലിനോടു ചെറുത്തു നില്‍ക്കുന്ന ഇതിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്.

ഇതില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.വൈറ്റമിന്‍ കെ ധാരാളമുള്ളതുകൊണ്ടതുന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ നിറത്തിലെ ക്യാബേജ്. ഇതിലെ വൈറ്റമിന്‍ സി, ഇ, എ എന്നിവ ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ സഹായിക്കും. കൊളാജിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതാണ് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button