Latest NewsIndia

സിനിമാ നിര്‍മാതാവ് അമ്പലത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: സിനിമാ നിര്‍മാതാവും മുന്‍ എന്‍സിപി നേതാവുമായ സദാനന്ദ് എന്ന പപ്പു ലാദ് (51) നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡിന് സമീപത്തുള്ള ഗണപതി ക്ഷേത്രത്തിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് പപ്പു ലാദിനെ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറുടെ ഭീഷണിയില്‍ മനം നൊന്ത് ജീവന്‍ അവസാനിപ്പിക്കുകയാണെന്നാണ് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മകന്‍ അങ്കൂര്‍ ലാദിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Post Your Comments


Back to top button