ബെയ്ജിങ്: വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാതിരുന്നതിന് ശിക്ഷയായി ജീവനക്കാരെ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി. സംഭവം വിവാദമായതോടെ അധികൃതര്‍ കമ്പനി താത്കാലികമായി അടച്ചു പൂട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ റോഡിലൂടെ മുട്ടിലിഴയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
പതാകയുമായി മുന്നില്‍ നടക്കുന്നയാളിന്റെ പിന്നാലെ ജീവനക്കാര്‍ മുട്ടും കൈകളും കുത്തി പോകുന്ന ദൃശ്യങ്ങളാണു വിഡിയോയിലുള്ളത്. വഴിയാത്രക്കാര്‍ ഞെട്ടലോടെ ഇവരെ നോക്കുന്നതും കാണാം. വാഹനങ്ങളോടുന്ന തിരക്കേറിയ നിരത്തിലൂടെയായിരുന്നു ഈ ശിക്ഷാജാഥ. ഒടുവില്‍ ഇതു പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണു ജീവനക്കാരുടെ ശിക്ഷ അവസാനിച്ചത്.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പൊതുസമൂഹത്തില്‍നിന്നു കടുത്ത എതിര്‍പ്പാണു കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് തെരുവിലുള്ളവര്‍ക്ക് മനസിലായില്ല. എല്ലാവരും അമ്പരപ്പോടെയാണ് ഇത് വീക്ഷിച്ചത്. എന്നാല്‍ സംഭവം കമ്പനിയുടെ ശിക്ഷാനടപടിയാണെന്ന് മനസിലായതോടെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
This Chinese company has a humiliating punishment for employees who fail to meet their targets. pic.twitter.com/cVod5xyXvI
— South China Morning Post (@SCMPNews) January 16, 2019
Post Your Comments